ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കുന്നതുമായി സാമൂഹിക നീതി വകുപ്പ് ജില്ലയിലെ ഭിന്നലിംഗക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ജില്ലാതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗത്തിൽ ജില്ലാ കലക്ടർ ഡോ.പി. സുരേഷ് ബാബു തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. 72 പേർക്കാണ് ആദ്യ ഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ഭിന്നലിംഗക്കാർക്ക് താമസസൗകര്യം, സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പരിശീലനം, ഭിന്നലിംഗക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസർ കെ.ആർ മീര, ട്രാൻസ്‌ജെൻഡർ ബോർഡ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.