ജില്ലാ സാമൂഹിക നീതി വകുപ്പ് ഭിന്നശേഷി വിഭാഗക്കാർക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണം സിവിൽ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫീസിൽ കെ.കൃഷ്ണൻകുട്ടി എം.എൽ.എ നിർവഹിച്ചു. ഏഴ് പേർക്ക് സ്മാർട്ട് ഫോണും സെറിബൽ പാൾസി ചെയർ, ഒരു ഡെയ്‌സി പ്ലെയർ എന്നിങ്ങനെ 15 ഉപകരണങ്ങളാണ് വിതരണം ചെയ്തത്. സഹായ ഉപകരണ പദ്ധതിയുടെ ഭാഗമായി ലഭിച്ച നാല് ലക്ഷം ഉപയോഗിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്തതെന്ന് ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ പി. മീര പറഞ്ഞു.