പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടന സജ്ജമായിരിക്കുന്നത്. കെട്ടിട നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും 80 ലക്ഷം രുപയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് അനുമതി നല്‍കിയിരുന്നത്. പ്രവര്‍ത്തികള്‍ കോന്നി ഡി.എഫ്.ഒയ്ക്ക് കീഴിലുള്ള വനം വികസന ഏജന്‍സി വഴി നിര്‍വഹിച്ചത്.