പോസ്റ്റ് ബേസിക് ബി.എസ്സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സുകളിലേയ്ക്കുള്ള സ്പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫെഡറല്‍ ബ്രാഞ്ചിന്റെ ശാഖകളിലൂടെയോ ഓണ്‍ലൈനിലൂടെയോ 15 നകം നിര്‍ദ്ദിഷ്ട ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. ഫീസടച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളില്‍ നേരിട്ടു ഹാജരായി അഡ്മിഷന്‍ എടുക്കണം. ഫോണ്‍: 0471-2560363, 364.