വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ ജീവനം ജീവധനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നാളെ (ജനുവരി 16) രാവിലെ 9.30ന് കൊല്ലം പുനലൂർ വാളക്കോട് എൻ.എസ്.വി.എച്ച്.എസ്.ഇ സ്‌കൂളിൽ നിർവഹിക്കും. ഓരോ വിദ്യാർത്ഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കാവശ്യമായ മരുന്നും വിതരണം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, കെപ്‌കോ ചെയർപേഴ്‌സൺ, എൻ.എസ്.എസ് റീജയണൽ ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.