കോഴിക്കോട്: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാഴ്വസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വില ഹരിതകർമ്മസേനയ്ക്ക് നൽകുന്ന രീതിയിലാണ് ഇവ കൈമാറുന്നത്. ജനുവരി 26 ന് ഇത്തരം വസ്തുക്കളുടെ വില ഹരിതകർമ്മസേനക്ക് ക്ലീൻ കേരള കമ്പനി നൽകുന്ന ക്യാമ്പയിനിൻ്റെ
ഭാഗമായി ആണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി ചേർന്നാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്.

ജനങ്ങൾ അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കുകയും പുന:ചക്രമണത്തിന് ഹരിതകർമ്മ സേനയ്ക്ക് കൈമാറുക എന്ന സ്വഭാവ മാറ്റത്തിലേക്ക് മാറേണ്ടതുണ്ട് എന്ന് പാഴ്വസ്തുക്കൾ കൈമാറുന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് പറഞ്ഞു.

ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ സുധീഷ് തൊടുവയിൽ ന് തരംതിരിച്ച പാഴ്വസ്തുക്കൾ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ രാജേഷ്, ഹരിതകർമ്മ സേന പ്രതിനിധി ചേർന്ന് കൈമാറി. VEO ഷേർലിത, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ രാജേഷ് എ, ഹരിതകർമ്മ സേനാംഗങ്ങൾ പങ്കെടുത്തു.