പാലക്കാട്: സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടത്തുന്ന ഔട്ട്ഡോർ ഫോട്ടോ പ്രദർശന വേദികളിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള കലാപരിപാടികൾ നടത്താൻ താത്പര്യമുള്ള കലാകാരൻമാരിൽ നിന്നോ കലാ കൂട്ടായ്മകളിൽ നിന്നൊ ക്വട്ടേഷൻ ക്ഷണിച്ചു. ഒരു ദിവസം ഒരു കേന്ദ്രത്തിൽ ഒന്നിലധികം തവണ കലാപ്രകടനം നടത്തേണ്ടതാണ്. താത്പര്യമുള്ളവർ ജനുവരി 22 ന് രാവിലെ 11 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ ‘തുറക്കും. ഫോൺ: 0491_2505329