പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എലപ്പുള്ളി എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെക്കുയര്‍ത്തുന്ന നിര്‍മാണപ്രവൃത്തികളുടെ ശിലാസ്ഥാപനം ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി 6.46 കോടി ചെലവിട്ടാണ് സ്‌കൂള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
എം.ബി.രാജേഷ് എം.പി അധ്യക്ഷനായ പരിപാടിയില്‍ കെ.വി വിജയദാസ് എം.എല്‍.എ, മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സുഭാഷ് ചന്ദ്രബോസ്, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ പങ്കെടുത്തു.