‍ കൊല്ലം: ജില്ലയില് ഇന്ന് 244 പേര്‍ കോവിഡ് രോഗമുക്തി നേടി. 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 125 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷന്‍ 13 പേര്‍ക്കാണ് രോഗബാധ. കാവനാട്, വടക്കേവിള എന്നിവിടങ്ങളില്‍ മൂന്നുവീതം രോഗബാധിതരുണ്ട്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-അഞ്ച് കരുനാഗപ്പള്ളി-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തലവൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ 10 വീതവും ഇടമുളയ്ക്കല്‍-ആറ്, കുളക്കട, ചവറ, തേവലക്കര, വെട്ടിക്കവല പ്രദേശങ്ങളില്‍ അഞ്ചു വീതവും തഴവ-നാല്, ആദിച്ചനല്ലൂര്‍, കൊറ്റങ്കര, തെക്കുംഭാഗം, നെടുമ്പന, പത്തനാപുരം, പ•ന, പവിത്രേശ്വരം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.