ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി പി.എസ്.സി പരിശീലന ക്ലാസുകൾ നടത്തുന്നതിനായി യോഗ്യതയുളള ഫാക്കൽറ്റികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്ന ഫാക്കൽറ്റികൾക്കും അഭിമുഖത്തിനായി അപേക്ഷിക്കാം. പ്രായപരിധി 25 മുതൽ 60 വയസ് വരെ. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. അപ്‌ഡേറ്റഡ് ബയോഡാറ്റ, പ്രായം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലേക്ക് ഹാജരാക്കേണ്ട അവസാന തീയതി ജനുവരി 17. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in. അപേക്ഷ അയക്കേണ്ട മേൽവിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695 033. ഫോൺ: 0471 2300526.
