കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫ്രണ്ട്‌സ് നഗര്‍, സ്റ്റേഡിയം നഗര്‍, അമ്പിലേരി, അമ്പിലേരി ക്രസന്റ് റോഡ് ഒന്ന്-രണ്ട്, അമ്പിലേരി നെടുങ്കോട് റോഡ്, സ്റ്റേഡിയം കുന്ന് ,മുണ്ടേരി ടൗണ്‍, മുണ്ടേരി എച്ച്.എസ് നഗര്‍ ഒന്ന് മുതല്‍ ഏഴ് വരെ റോഡ്, മുണ്ടേരി ശാന്തി നഗര്‍ മുണ്ടേരി പോയിന്‍ ഉന്നതി ഭാഗം, മുണ്ടേരി മുതല്‍ വെയര്‍ ഹൗസ് റോഡ് സൈഡ്, പോലീസ് ഹൗസ് കോളനി ഭാഗം, അംബേദ്കര്‍ റോഡ്, സ്വാമി കുന്ന്, മജീദ് കുന്ന് ഭാഗം, എടഗുനി വയല്‍ ഭാഗം, ചന്ദ്രഗിരി റോഡ്, മരവയല്‍ റോഡ്, കോവക്കുനി ഭാഗം, മരവയല്‍ സ്റ്റേഡിയം ഭാഗം, മുണ്ടേരി കോളിമൂല ഉന്നതി ഭാഗങ്ങളിലാണ് ജല വിതരണം മുടങ്ങുക.
