കൊല്ലം: ജില്ലയില് ഇന്ന് 271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 268 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം, കടപ്പാക്കട എന്നിവിടങ്ങളില്‍ നാലു വീതമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ഏഴ്, കരുനാഗപ്പള്ളി-അഞ്ച്, കൊട്ടാരക്കര-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ നെടുമ്പന-13, പത്തനാപുരം-10, തൃക്കരുവ, മയ്യനാട് ഭാഗങ്ങളില്‍ ഒന്‍പതു വീതവും അലയമണ്‍, ചടയമംഗലം, വിളക്കുടി പ്രദേശങ്ങളില്‍ എട്ടു വീതവും കുന്നത്തൂര്‍, തഴവ എന്നിവിടങ്ങളില്‍ ഏഴു വീതവും ആര്യങ്കാവ,് എഴുകോണ്‍, കരവാളൂര്‍, നെടുവത്തൂര്‍, പനയം, പിറവന്തൂര്‍, മൈലം ഭാഗങ്ങളില്‍ ആറു വീതവും കടയ്ക്കല്‍-അഞ്ച്, കിഴക്കേകല്ലട, ഓച്ചിറ, കുലശേഖരപുരം, കൊറ്റങ്കര, തലവൂര്‍, തൊടിയൂര്‍, പെരിനാട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട പ്രദേശങ്ങളില്‍ നാലു വീതവും അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ, തേവലക്കര, പന്മന, വെളിനല്ലൂര്‍, വെളിയം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം.