കാസർഗോഡ്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നതെന്നും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവെടിയരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് പറഞ്ഞു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം മരണവും വര്‍ധിച്ചുവരുന്നുവെന്നാണ് കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ആറ് വരെ 964 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥ്ിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 173 പേരും ചികിത്സാ കേന്ദ്രങ്ങളിലാണുള്ളത്. രോഗികളുടെ എണ്ണം വര്‍ധ്ിക്കുന്നത് മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാല് പേരാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചത്.

നിലവില്‍ ജില്ലയിലെ മുഴുവന്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെയും കിടക്കകള്‍ രോഗികളെകൊണ്ട് നിറയുന്ന സാഹചര്യമാണുള്ളത്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഏപ്രില്‍ മാസത്തില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ള എല്ലാവര്‍്ക്കും എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കാനും കോവിഡ ്പ്രതിരോധം ശക്തിപ്പെടുത്താനും എല്ലാവരും തയ്യാറാവണമെന്നും ഡി എം ഒ പറഞ്ഞു.