ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ഫയൽ അദാലത്തിൽ മൂന്ന് വർഷത്തിലധികം പഴക്കമുളള 135 ഫയലുകൾ തീർപ്പാക്കുകയും 106 ഫയലുകളിൽ അന്തിമ നടപടി തീരുമാനിക്കുകയും ചെയ്തു.  65 ശതമാനം ഫയലുകളിലാണ് തീർപ്പായത്.  വിജിലൻസ് റിപ്പോർട്ട് അടങ്ങിയതുൾപ്പെടെയുളള മൂന്നു വർഷത്തിലേറെ പഴക്കമുളള 126 ഫയലുകളാണിനി സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പിൽ അവശേഷിക്കുന്നത്.

2016 ന് ശേഷം നടത്തിയ മൂന്നാമത്തെ ഫയൽ അദാലത്താണിത്. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ മന്ത്രി മാത്യു ടി. തോമസിന്റെ നേതൃത്വത്തിൽ രാവിലെ 10ന് ആരംഭിച്ച ഫയൽ അദാലത്ത് രാത്രി 8.30 നാണ് അവസാനിച്ചത്.   ജലവിഭവകുപ്പ് സെക്രട്ടറി  ടിങ്കു ബിസ്വാൾ, അഡീഷണൽ സെക്രട്ടറി താരാ സാമുവൽ, ജോയിന്റ് സെക്രട്ടറി സീനത്ത് ബീവി.എസ്, കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ എ. ഷൈനാമോൾ, ജലസേചന വകുപ്പിലെ ചീഫ് എൻജിനീയർമാരായ ജോഷി കെ.എ, ബാലൻ എ.പി, സെൻ റ്റി.ജി, ടെറൻസ് ആന്റണി, ഷാജി വി.എസ്, ഭൂജല വകുപ്പ് ഡയറക്ടർ കെ.എസ്. മധു, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ അജയകുമാർ എന്നിവർ പങ്കെടുത്തു.