ശിശുദിനത്തോടനുബന്ധിച്ച് ഭാഗമായി നവംബര്‍ 15 വരെ പാലക്കാട് സിവില്‍ സ്റ്റേഷനിലെ വിശ്വാസ് ഓഫീസിലും പരിസരത്തും നടത്തുന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി ബാലമുരളി നിര്‍വഹിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് ഇരയായവരെ സംബന്ധിച്ചും അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിലും സാമൂഹികവും സാംസ്‌കാരികവുമായ ഒറ്റപ്പെടലിന്റേയും അവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ചിത്ര പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ് പറഞ്ഞു. പ്രശസ്ത ചിത്രകാരിയും തൃശൂര്‍ ജസ്റ്റിസ് ബോര്‍ഡ് മെംബറുമായ സ്മിത സതീഷിന്റെ 12ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന കുട്ടികളുടെ ജീവിതമാണ് ചിത്രങ്ങളില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ചിത്രകാരി പറഞ്ഞു. അഡീഷ്നല്‍ ജില്ലാ ജഡ്ജ് സി.എസ് സുധ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ അഞ്ചുവരെ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമാണ്. കുട്ടികളെ ചിത്രപ്രദര്‍ശനം കാണിക്കാന്‍ താല്‍പര്യമുളള സ്‌കൂള്‍ അധികൃതര്‍ 9400933444 എന്ന നമ്പറിലോ വിശ്വാസ് ഓഫീസുമായോ ബന്ധപ്പെടണം.

ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 15 വരെ പാലക്കാട് സിവില്‍ സ്റ്റേഷനിലെ വിശ്വാസ് ഓഫീസിലും പരിസരത്തും നടത്തുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അഡീഷ്നല്‍ ജില്ലാ ജഡ്ജ് സി.എസ് സുധ നിര്‍വഹിക്കുന്നു