ഉത്സവങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്നതിനുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍, സ്ഫോടകവസ്തു ചട്ടങ്ങളും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപകടരഹിതമായി വെടിക്കെട്ട് നടത്തുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും വിശദീകരിക്കുന്നതിനുളള യോഗം നവംബര്‍ 21-ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊലീസ്, റവന്യൂ, അഗ്‌നിശമനസേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഉത്സവ കമ്മിറ്റിക്കാര്‍, സ്ഫോടകവസ്തു നിര്‍മാതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചു.
