തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ ഉടൻ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ദിവസം ദൈർഘ്യമുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലേക്ക് എൻജിനീയറിംഗ് ഏതെങ്കിലും ശാഖയിൽ ബിരുദമുള്ളവർക്കും എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ഐ.റ്റി/ ഇലക്‌ട്രോണിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ ഇലക്‌ട്രോണിക്‌സ് എന്നിവയിലെ ബി.സി.എ ബിരുദമുള്ളവർക്കും അവസാന പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസ് 15,000 രൂപയും ജി.എസ്.ടി.യും പേഴ്‌സണാലിറ്റി എൻഹാൻസ്‌മെന്റ് ആന്റ് കരിയർ ഗൈഡൻസ് പ്രോഗ്രാമിന് ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫീസ് 8,000 രൂപ.
എംബഡഡ്, പൈതൺ, ജാവ/ആൻഡ്രോയ്ഡ്, മാറ്റ്‌ലാബ്, ഓട്ടോകാഡ്/ ഇൻവന്റർ/ആൻസിസ്, സർക്യൂട്ട് ഡിസൈനിംഗ് എന്നീ ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നൽകും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജർമൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിലും ക്ലാസുകൾ നടത്തുന്നു. 4,500 രൂപയാണ് ഫീസ്. ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം www.modelfinishingschool.org ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും ഫീസും യോഗ്യതാരേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയും സഹിതം ഈ മാസം 31 വരെ മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാം.