യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000 യു.എ.ഇ ദിർഹം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും. പ്രായപരിധി 22 നും 35 നും മധ്യേ. രണ്ട് മുതൽ അഞ്ച് വർഷം വരെ മേഖലയിൽ പ്രവർത്തി പരിചയമുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാർ ഫെബ്രുവരി 20 ന് മുമ്പ്  www.norkaroots.net ൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് 0471-2770577.