ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് (സംസാരശേഷിക്കുറവ്, കേൾവിക്കുറവ്) സംവരണം ചെയ്തിട്ടുള്ളതും സ്ഥിരമാകാൻ സാധ്യതയുള്ളതുമായ ഒരു ലാബ് ടെക്‌നീഷ്യൻ (ക്ലിനിക്കൽ) ഒഴിവുണ്ട്.  പ്ലസ്ടു സയൻസ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ലഭിച്ച ഡിപ്ലോമ, അംഗീകൃത ആശുപത്രിയിൽ രണ്ട് വർഷം ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്ത പരിചയം എന്നിവയാണ് യോഗ്യത.  5,200 – 20,200 + ജി.പി 2,400 ആണ് ശമ്പളം.  27 വയസ് കവിയരുത്. (നിയമാനുസൃത വയസ്സിളവ് ലഭിക്കും)  യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 18നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ എത്തണം.