വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിലേക്ക് കൗൺസലർ, പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗൺസിലർ തസ്തികയിൽ 21,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. സോഷ്യൽ വർക്കിലോ, സൈക്കോളജിയിലോ ബിരുദാനന്തര ബിരുദം, കൗൺസലിംഗ് രംഗത്തെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. അഡോപ്ഷൻ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് 19,950 ആണ് ഹോണറേറിയം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും അംഗീകൃത പി.ജി.ഡി.സി.എ യോ തത്തുല്യമോ ആണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രോഗ്രാം ഓഫീസർക്ക് 33,925 ഹോണറേറിയം ലഭിക്കും. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷ 18 ന് വൈകുന്നേരം  5 മണിവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും, അപേക്ഷ ഫോറവും wcd.kerala.gov.in ൽ ലഭിക്കും.