ചെങ്ങന്നൂർ : സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസനം നടപ്പാക്കുവാൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞതായി പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധകാരൻ പറഞ്ഞു. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ആലാ, ചെറിയനാട് ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രധാന റോഡുകളായ എസ് എൻ കോളജ്- തുരുത്തിമേൽ റോഡ്, പുളിഞ്ചുവട്- ആലാ അത്തലക്കടവ് റോഡ്, കടയിക്കാട് ഗുരുമന്ദിരം- ശിശുവിഹാർ റോഡ് എന്നിവയുടെ ഉദ്ഘാടനം ചെറിയനാട് തുരുത്തിമേൽ മാർക്കറ്റ് ജംഗ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ദേവാലയങ്ങളിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്താൻ വേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി വേണു, ചെറിയാനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാലിനി രാജൻ, ദീപ് സ്റ്റന്നറ്റ്, ചെറിയനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ വാസുദേവൻ, പി .ഉണ്ണികൃഷ്ണൻനായർ, കെ ഡി രാധാകൃഷ്ണക്കുറുപ്പ് , പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ വിനു .ബി, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എഞ്ചിനിയർ വിമൽ പി ബി എന്നിവർ പ്രസംഗിച്ചു.