ആലപ്പുഴ :ജില്ലയിലെ മൂന്ന് സ്‌കൂളുകൾക്ക് വിക്രം സാരാഭായി സ്‌പേസ് സെൻറർ ആർ.ഒ പ്ലാന്റുകൾ വിതരണം ചെയ്തു. രണ്ടരലക്ഷം രൂപ വിലവരുന്ന 6 പ്ലാന്റുകൾ ഡയറക്ടർ എസ് സോമനാഥ് ആണ് വിതരണം ചെയ്തത് .സ്‌പേസ് സെൻററിലെ ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത പൈസ ഉപയോഗിച്ചാണ് പ്ലാന്റുകൾ വാങ്ങിയത്. വളമംഗലം വടക്ക് എൽപി സ്‌കൂൾ, നെടുമുടി തെക്ക് യു പിഎസ് രാമങ്കരി എൽപിഎസ് എന്നീ സ്‌കൂളുകളിലേക്കാണ് 6 പ്ലാന്റുകൾ വിതരണം ചെയ്തത് .ഡെപ്യൂട്ടി കളക്ടർ മുരളീധരൻപിള്ള, സ്‌കൂൾ പ്രധാന അധ്യാപകരായ ആയ മഹിളാമണി കെ.ശ്രീലത ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.