തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ക്കായി 2018ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ടിനെയും പുതിയ ലൈസന്‍സിംഗ് സമ്പ്രദമായ കെ.സ്വിഫ്റ്റിനെയും സംബന്ധിച്ച് പത്തനംതിട്ടയില്‍ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ സി.ഗോപകുമാര്‍, കോന്നി ബ്ലോക്ക് വ്യവസായ ഓഫീസര്‍ ബീ.രതീശന്‍ എന്നിവര്‍ സംസാരിച്ചു. റിട്ട.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സോമന്‍ ക്ലാസ് നയിച്ചു.
തിരുവല്ല, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ തദ്ദേശഭരണ സ്ഥാപന മേധാവികള്‍ക്കായി 22ന് തിരുവല്ലയില്‍ പരിശീലനം നടത്തും.