മൂവാറ്റുപുഴ: പോത്താനിക്കാട് ഗവ.എല്‍.പി.സ്‌കൂളിന്റെ പുതിയ മന്ദിരവും, സ്‌കൂള്‍ ബസ്സും നാടിന് സമര്‍പ്പിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗവ: എല്‍പി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെയും, ജോയ്സ് ജോര്‍ജ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്‌കൂള്‍ ബസ്സിന്റെയും ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രാഹം അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി മാനുവല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ റ്റി അബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വില്‍സന്‍ മാത്യു, വാര്‍ഡ് മെമ്പര്‍മാരായ റ്റി എ കൃഷ്ണന്‍കുട്ടി, അലക്‌സി സ്‌കറിയ, സജി കെ വര്‍ഗ്ഗീസ്, എല്‍ദോസ് തുരുത്തേല്‍, ഗീത ശശികുമാര്‍, മേരി തോമസ് ,ജെറീഷ് തോമസ്, പ്രിയ എല്‍ദോസ്, എം സി ജേക്കബ്, ലീലാമ്മ ജോസഫ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ .കെ .റംല, പി ടി എ പ്രസിഡന്റ് എ.കെ. സിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ നേതാക്കന്‍മാര്‍, ബാങ്ക് പ്രസിഡന്റ് മാര്‍ ,സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, വ്യാപാര സംഘടനകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.