ജില്ലാ കാർഷിക മേള ‘സുഗന്ധി-2019’ന് അമ്പലവയൽ ആർഎആർഎസിൽ തുടക്കമായി. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ വയനാട്, അമ്പലവയൽ കാർഷിക വിജ്ഞാനകേന്ദം, ആർഎആർഎസ്, മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കാർഷികമേള, കാർഷിക പ്രദർശനം, കൃഷി ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാനം, പദ്ധതി വിശദീകരണം, കർഷകർക്കുള്ള ഉൽപാദനോപാധി കിറ്റ് വിതരണം എന്നിവ മേളയോടനുബന്ധിച്ച് നടക്കും. മാർച്ച് എട്ടിന് മേള സമാപിക്കും. ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.