പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിഷ്‌കരങ്ങള്‍ വരുത്തി ഭാവിയിലെ വസ്ത്രമായി ഖാദിയെ തെരഞ്ഞെടുക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മിഠായിത്തെരുവിലെ നവീകരിച്ച ഖാദി ഗ്രാമോദ്യോഗ് എംമ്പോറിയം കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു മന്ത്രി. ആകര്‍ഷകമായ വിലയില്‍ കേരളത്തിന്റെയോ ഇന്ത്യയുടേയോ ബ്രാന്‍ഡ് ആക്കി ഖാദി ഉല്‍പ്പന്നങ്ങളെ മാറ്റാനുള്ള ശ്രമം നടത്തി ജനങ്ങളുടെ മനസിലേക്ക് ഖാദിയെ എത്തിക്കണ മെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
17000 ചതുരശ്ര അടിയില്‍ നാല് നിലകളിലായി ആധുനിക രീതിയിലാണ് കെട്ടിടം നവീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നെയ്‌തെടുത്ത ഖാദി സില്‍ക്ക് സാരികള്‍ക്ക് മാത്രമായാണ് 3000 ചതുരശ്ര അടിയില്‍ ശീതീകരിച്ച സില്‍ക്ക് സാരി വിഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് വ്യത്യസ്ത കൗണ്ടറുകളായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ വിഭാഗത്തില്‍ ഓരോ കൗണ്ടറിലും ഓരോ പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച പ്രത്യേകതരം സില്‍ക്ക് സാരികള്‍ ക്രമീകരിച്ചിരിക്കുന്നു.
ചടങ്ങില്‍ കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡന്റ് വി. മോഹനദാസന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ നവീന സുഭാഷ് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. സദ്ക്രിയ പ്രിന്‍സിപ്പള്‍ ആര്‍ക്കിടെക്ട് കീര്‍ത്തി സുവര്‍ണ്ണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, കുസാറ്റ് സെനറ്റ് മെമ്പര്‍ അഡ്വ.എം. രാജന്‍, കെ.വി.ഐ.ബി പ്രൊജക്ട് ഓഫീസര്‍ (കോഴിക്കോട്) ഷാജി ജേക്കബ്, കെ.വി.ഐ.ബി പ്രൊജക്ട് ഓഫീസര്‍ (വയനാട്) ദിനേശ് കുമാര്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ പ്രസിഡന്റ് യു. രാധാകൃഷ്ണന്‍, സെക്രട്ടറി ഗോപാല പൊതുവാള്‍, കേരള സര്‍വ്വോദയ സംഘം അഡ്മിനിസ്‌ട്രേറ്റര്‍ കെ.ജി. ബാബുരാജ്, പയ്യന്നൂര്‍ ഫിര്‍ക്ക ഗ്രാമോദ്യോഗ് സംഘ് സെക്രട്ടറി ഇ.എ. ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.