ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. രാവിലെ 11ന് മുന്‍പും വൈകിട്ട് മൂന്ന് മണിക്ക് ശേഷവുമായി സമയം പുന ക്രമീകരിച്ച് ടെസ്റ്റ് നടത്താം.
