സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടർമാരുള്ള വയനാട് ജില്ല ലോകസഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടർപട്ടിയിൽ വയനാട് ലോകസഭ മണ്ഡലത്തിൽ 6,70,002 സ്ത്രീ വോട്ടർമാരും 6,55,786 പുരുഷ വോട്ടർമാരുമടക്കം ആകെ 13,25,788 വോട്ടർമാരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളായ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവയ്ക്കു പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയോജകമണ്ഡലങ്ങളും വയനാട് ലോകസഭ മണ്ഡലത്തിന്റെ ഭാഗമാണ്. വയനാട് ജില്ലയിൽ നിന്നും 5,81,245 വോട്ടർമാരാണ് പട്ടികയിലുളളത്.
നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുളള അവസാന തിയ്യതിയായ മാർച്ച് 25 വരെ അപേക്ഷ നൽകുന്നവരെ കൂടി ഉൾപ്പെടുത്തി അന്തിമ വോട്ടർപട്ടിക കമ്മീഷൻ പ്രസിദ്ധീകരിക്കും. നിലവിൽ 2,10,051 വോട്ടർമാരുള്ള വണ്ടൂർ നിയോജകമണ്ഡലമാണ് ഏറ്റവും മുന്നിൽ. 1,65,460 വോട്ടർരുള്ള തിരുവമ്പാടി നിയോജക മണ്ഡലം പിന്നിലുമാണ്. വണ്ടൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ത്രീവോട്ടർമാരുള്ളത്. ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാരാണ് കൂടുതൽ. വയനാട് മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും പുരുഷ-സ്ത്രീ- മൊത്തം വോട്ടർമാർ എന്നീ ക്രമത്തിൽ.