ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്നതും സന്ദർശനത്തിന് എത്തിയവരും ആയ അഞ്ചു വയസ്സിൽ താഴെയുളള കുട്ടികൾക്കായി നടത്തിയ പൾസ് പോളിയോ പരിപാടിയിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി 867 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ (ട്രാൻസിറ്റ് ബൂത്തുകൾ) എന്നിവിടങ്ങളിൽ സജ്ജീകരിച്ച ബൂത്തുകളിലൂടെയും, മൊബൈൽ ബൂത്തുകളിലൂടെയുമാണ് കുട്ടികൾക്ക് മരുന്ന് നൽകിയത്. ട്രാൻസിറ്റ് ബൂത്തുകൾ നാളെയും പ്രവർത്തിക്കും.