ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പിൽ ദൃശ്യമാധ്യമങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം വിശദീകരിക്കുന്നതിനും മറ്റുമായി കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ യോഗം ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ വിളിച്ചു. ഈ മാസം 20ന് രാവിലെ 11ന് കളക്ടറേറ്റിലാണ് യോഗം. മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മറ്റി (എം.സി.എം.സി) പ്രവർത്തനം, ദൃശ്യമാധ്യമങ്ങളിൽ തിരഞ്ഞെടുപ്പു കാലത്തു പരസ്യം നൽകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധി വീതം യോഗത്തിൽ പങ്കെടുക്കണമെന്ന് എം.സി.എം.സി. മെമ്പർ സെക്രട്ടറിയായ ജില്ല ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.