പുതുതായി വോട്ടർപട്ടികയിൽ ഇടംനേടിയവരുൾപ്പെടെ വയനാട് ലോകസഭ മണ്ഡലത്തിൽ 13,57,819 വോട്ടർമാർ. ഇതിൽ 7,63,642 വോട്ടർമാരും വയനാടിനു പുറത്തുള്ള നാലു നിയോജകമണ്ഡലങ്ങളിലാണ്. 5,94,177 വോട്ടർമാരാണ് വയനാട്ടിലുള്ളത്. ഇതിൽ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്. ലോകസഭ മണ്ഡലത്തിൽ ആകെ 6,73,011 പുരുഷ വോട്ടർമാരും 6,84,807 സ്ത്രീ വോട്ടർമാരുമാണുള്ളത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മാർച്ച് 25 വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയത്.

വോട്ടർമാരുടെ വിശദാംശങ്ങൾ (നിയോജക മണ്ഡലം, പുരുഷൻ, സ്ത്രീ, ആകെ വോട്ടർമാർ എന്നീ ക്രമത്തിൽ):

1. മാനന്തവാടി- 92910, 93487, 186397
2. സുൽത്താൻ ബത്തേരി- 104972, 107866, 212838,
3. കൽപ്പറ്റ- 95784, 99158, 194942,
4. തിരുവമ്പാടി- 84658, 85630, 170289,
5. ഏറനാട്- 86692, 84334, 171026,
6. നിലമ്പൂർ- 101960, 105841, 207801,
7. വണ്ടൂർ- 106035, 104891, 214526.