ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട്  ഇടുക്കി ജില്ലയില്‍  ശക്തമായ മഴയ്ക്ക് സാധ്യത പരിഗണിച്ച് ഏപ്രില്‍ 29, 30 തീയതികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. ജില്ലാതലത്തില്‍ ജില്ലാ അടിയന്തരഘട്ട  കാര്യ നിര്‍വ്വഹണ കേന്ദ്രത്തില്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍  റൂം പ്രവര്‍ത്തിക്കും  ഫോണ്‍ 04862 233111, 04862 233130, 9383463036, 9061566111 ഇ മെയില്‍ റലീരശറസ@ഴാമശഹ.രീാ.    ജില്ലയിലെ 5 താലൂക്കുകളിലും അടിയന്തര സാഹചര്യങ്ങള്‍ എന്തെങ്കിലും ഉണ്ടാകുകയാണെങ്കില്‍ നേരിടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലകലക്ടര്‍ അറിയിച്ചു.