മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രൺണ്ടു വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന്റെ തുല്യതാ പരീക്ഷ സാങ്കേതിക പരീക്ഷാ കൺട്രോളർ ജൂൺ എട്ടിന് നടത്തും.  പരീക്ഷയ്ക്ക് മേയ് ആറു മുതൽ 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  പരീക്ഷാ സംബന്ധമായ വിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ്‌സൈറ്റിൽ  equivalency test എന്ന ലിങ്കിൽ ലഭ്യമാണ്.  ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 25.  അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഫീസടച്ച രസീത്, മറ്റ് ബന്ധപ്പെട്ട രേഖകൾ സഹിതം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യത്തിൽ മേയ് 31ന് മുമ്പ് സമർപ്പിക്കണം.
ഡിപ്ലോമ പരീക്ഷ 16ന്
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന 2019 ഏപ്രിൽ മാസത്തെ ഡിപ്ലോമ പരീക്ഷയുടെ മേയ് 13ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മേയ് 16ന് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.