മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതമായി 11 കോടി 89 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
    കെമിക്കല്‍, ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ടെക്സ്റ്റൈല്‍, സിറാമിക്, പരമ്പരാഗത, വികസന വിഭാഗങ്ങളിലെ 53 സ്ഥാപനങ്ങളുടെ വിഹിതമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.  വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഡയറക്ടര്‍ കെ. എന്‍. സതീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം ബീന തുടങ്ങിയവര്‍ സംബന്ധിച്ചു.തുടങ്ങിയവര്‍ സംബന്ധിച്ചു.