ആലത്തൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ അവധിക്കാല അധ്യാപക ശാക്തീകരണ ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. ശില്പശാലയുടെ ഒന്നാംഘട്ടം ഇന്ന് (മെയ് 7) മുതല്‍ 10 വരെയും രണ്ടാംഘട്ടം 13 മുതല്‍ 16 വരെയും നടക്കും. വടക്കഞ്ചേരി എം.ടി.യു.പി സ്‌കൂളില്‍ നടക്കുന്ന ശില്‍പശാലയില്‍ വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ എല്‍.പി വിഭാഗം അധ്യാപകര്‍ പങ്കെടുക്കണം. ജി.യു.പി പുതിയങ്കം സ്‌കൂളില്‍ ആലത്തൂര്‍ പഞ്ചായത്തിലേയും ബി.ആര്‍.സി യില്‍ കാവശ്ശേരി പഞ്ചായത്തിലേയും അധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്. തരൂര്‍, പുതുക്കോട് പഞ്ചായത്തുകളിലെ യു.പി വിഭാഗം അധ്യാപകര്‍ ജി.എസ്.യു.പി. മംഗലം സ്‌കൂളിലും, ജി.എച്ച്്.എസ്.എസ് എരിമയൂരില്‍ നടക്കുന്ന ശില്‍പശാലയില്‍ കിഴക്കഞ്ചേരി, എരിമയൂര്‍,ആലത്തൂര്‍ പഞ്ചായത്തുകളിലെ അധ്യാപകരും ആലത്തൂര്‍, കാവശ്ശേരി, തരൂര്‍, മേലാര്‍കോട്, എരിമയൂര്‍ പഞ്ചായത്തുകളിലെ ഭാഷാ അധ്യാപകരും പങ്കെടുക്കണം.
രണ്ടാംഘട്ടത്തില്‍ വടക്കഞ്ചേരി എം.ടി.യു.പി സ്‌കൂളില്‍ നടക്കുന്ന എല്‍.പി വിഭാഗം അധ്യാപകര്‍ക്കായുള്ള ശില്‍പശാലയില്‍ വണ്ടാഴി പഞ്ചായത്തിലെ എല്ലാ സ്‌കൂളിലെ അധ്യാപകരും മേലാര്‍കോട് ചിറ്റിലഞ്ചേരി സ്‌കൂളിലേയും പുതുക്കോട് പഞ്ചായത്തിലെ കണക്കന്നൂര്‍, കൊട്ടാരശ്ശേരി, വടക്കേപൊറ്റ സ്‌കൂളുകളിലെ അധ്യാപകരും പങ്കെടുക്കേണ്ടതാണ്. ബി.ആര്‍.സിയില്‍ തരൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലെ അധ്യാപകരും ജി.യു.പി പുതിയങ്കം സ്‌കൂളില്‍ എരിമയൂര്‍ പഞ്ചായത്തിലെ അധ്യാപകരും പങ്കെടുക്കണം. യു.പി വിഭാഗം ശില്‍പശാല നടക്കുന്ന ജി.എസ്.യു.പി മംഗലം സ്‌കൂളില്‍ കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തിലെ അധ്യാപകരും ജി.എച്ച്.എസ്.എസ് എരിമയൂരില്‍ വണ്ടാഴി, വടക്കഞ്ചേരി, മേലാര്‍കോട് പഞ്ചായത്തിലെ അധ്യാപകരും വണ്ടാഴി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി പഞ്ചായത്തുകളിലെ ഭാഷാ അധ്യാപകരും പങ്കെടുക്കണമെന്ന് ബി.പി.ഒ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് ശില്‍പശാല. പങ്കെടുക്കുന്നവര്‍ പാഠപുസ്തകം, ടീച്ചര്‍ ടെക്സ്റ്റ്, ജേര്‍ണല്‍ തുടങ്ങിയവ കരുതേണ്ടതാണ്.