ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ മെയ് 20 മുതല്‍ 22 വരെ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ 100 ലധികം വരുന്ന പ്രസാധകരുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങള്‍, മുന്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ പുസ്തകോത്സവത്തില്‍ ലഭിക്കും. ഗ്രാന്റുകള്‍ ലഭിക്കുന്ന ജില്ലയിലെ 500 ലധികം ലൈബ്രറികള്‍് പുസ്തകോത്സവത്തില്‍ പങ്കെടുക്കും. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രത്യേക സൗകര്യങ്ങളുണ്ടാകും. മലയാള പുസ്തകങ്ങള്‍ക്ക് 33.33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനവും തുക കമ്മീഷനായി ലഭിക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മെയ് 20 ന് രാവിലെ നടക്കും. 21 ന് കുട്ടികളുടെ കവിതാലാപന മത്സരവും, വൈകീട്ട് വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. വിവിധ പരിപാടികളില്‍ ജില്ലയിലെ സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. പുസ്തകോത്സവത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ് ചെയര്‍മാനായും സംസ്ഥാന എക്സി. അംഗം പി.കെ. സുധാകരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എം.എ. ബക്കര്‍, ടി.എ. കൃഷ്ണന്‍കുട്ടി, കെ.എ. വിശ്വനാഥന്‍, എം.കെ. പ്രദീപ് എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ സെക്രട്ടറി എം. കാസിം കണ്‍വീനറായും 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. വൈസ് ചെയര്‍മാനായി ഇ. രാമചന്ദ്രന്‍, ജോ. കണ്‍വീനര്‍മാരായി ഡോ. സി.പി. ചിത്രഭാനു, സി. വിജയന്‍, കെ. ചന്ദ്രന്‍, സി. കൃഷ്ണന്‍, വി.രവീന്ദ്രന്‍, പി.എന്‍. മോഹനന്‍, ടി.കെ.രമേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
