സ്‌കോൾ കേരള മുഖേന 2019-20 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന മേയ് 17 മുതൽ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  പ്രവേശന യോഗ്യതകളും മാനദണ്ഡങ്ങളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ കേരള വെബ്‌സൈറ്റിലുണ്ട്.  സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷം ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.  ഓൺലൈനിൽ രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 6985012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ മേയ് 30 വൈകുന്നേരം അഞ്ചു മണിക്കകം ലഭ്യമാക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.