സാഹിത്യതൽപരരായ പട്ടികവിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർധിപ്പിക്കുന്നതിനും സർഗവാസനയെ പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗത്തിൽപെട്ട അഞ്ചുപേർക്ക് പങ്കെടുക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/പ്രസിദ്ധീകരണയോഗ്യമായ ഒരു സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 15 വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. അപേക്ഷാ ഫോറം പട്ടികജാതി വികസന വകുപ്പിന്റെ  www.scdd.kerala.gov.in എന്ന വെബ് സൈറ്റിലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭ്യമാണ്. ഫോൺ:0471-2315375 ഇ-മെയിൽ: cposcdd@gmail.com.