തിരുക്കൊച്ചി മുഖ്യമന്ത്രിയും സമൂഹ്യ പരിഷ്‌കർത്താവുമായിരുന്ന സി. കേശവന്റെ അമ്പതാം ചരമവാർഷിക ദിനാചരണം ആറിന് തിരുവനന്തപുരം വി. ജെ. ടി ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സി. കേശവൻ ഫൗണ്ടേഷൻ, യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രവിഭാഗം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. വി. എസ്. ശിവകുമാർ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മേയർ വി. കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. ഡോ. ശശിതരൂർ എം. പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. എൻ. ഗോപകുമാരൻ നായർ, ചരിത്രകാരൻ ഡോ. കെ. എൻ. ഗണേഷ്, സി. കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ, പി.ആർ.ഡി അഡീഷണൽ ഡയറക്ടർ പി. എസ്. രാജശേഖരൻ എന്നിവർ സംസാരിക്കും. വൈകിട്ട് 4.30 മുതൽ സ്വരാഞ്ജലിയുടെ നേതൃത്വത്തിൽ കാവ്യാഞ്ജലി പരിപാടി നടക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം കെ. പി. എ. സിയുടെ മുടിയനായ പുത്രൻ നാടകം അരങ്ങേറും.