കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് തേവളള്ളി ഫിഷറീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അഷ്ടമുടി കായലിലെ അനധികൃത മത്സ്യബന്ധനം കണ്ടെത്തുന്നതിനും തടയുന്നതിനും പട്രോളിംഗ് കൂടുതല്‍ ശക്തമാക്കി. ഫിഷറീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ചവറ, തലമുകില്‍, സാമ്പ്രാണിക്കോടി, പ്രാക്കുളം, കാഞ്ഞിരോട്, പെരുമണ്‍ പടിഞ്ഞാറ് ഭാഗം, മങ്ങാട്, കടവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തൂപ്പും പടലും നീക്കം ചെയ്തു. വിനാശകരമായ മത്സ്യബന്ധന രീതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.