ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് (അസ്ഥി വൈകല്യം രണ്ട് ഒഴിവ്, കേൾവിക്കുറവ് രണ്ട് ഒഴിവ്) സംവരണം ചെയ്തിട്ടുളള ടെക്‌നീഷ്യൻ അപ്രന്റീസ് ട്രെയിനി (കൊമേഴ്‌സ്യൽ പ്രാക്ടീസ്) താത്കാലിക ഒഴിവിന് അപേക്ഷിക്കാം. എസ്.എസ്.എൽ.എസി/എസ്സ്.എസ്സ്.സി പാസായിരിക്കണം, 2017 മാർച്ചിലോ അതിനുശേഷമോ ഡി.സി.പി. ഒന്നാം ക്ലാസിൽ പാസായിരിക്കണം. പ്രതിമാസം 3,542 രൂപ സ്റ്റെപൻഡ്. പ്രായം 2019 മെയ് 31ന് 18നും 26നും ഇടയിൽ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുളള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തണം.