ഹയർ സെക്കൻഡറി ഒന്നാം വർഷം പഠനം പൂർത്തിയാക്കിയതും ജൂലൈ 22ന് ആരംഭിക്കുന്ന ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാത്തതുമായ വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി സ്‌കോൾ-കേരള മുഖേന 2019-20 അധ്യയന വർഷം രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രവേശനം നേടുന്നതിന് 30 വരെ സമർപ്പിക്കാം. അപേക്ഷ www.scolekerala.org ൽ സമർപ്പിക്കണം. വിശദാംശങ്ങൾ സ്‌കോൾ കേരള സംസ്ഥാന/ജില്ലാ ഓഫീസുകളിൽ ലഭിക്കും.  ഫോൺ: 04712342950, 2342271, 2342369.