തിരവനന്തപുരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ ഒഴിവുളള സിസ്റ്റം അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അറ്റൻഡർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
സിസ്റ്റം അസിസ്റ്റന്റ്: (ഒഴിവ് ഒന്ന്) (ശമ്പള സ്‌കെയിൽ 30700-65000), ബിരുദം, കമ്പ്യൂട്ടർ സയൻസിൽ പി.ജി.ഡിപ്ലോമ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പരിചയം (LAMP പ്ലാറ്റ്‌ഫോമിൽ വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ പരിചയം ഉളളവർക്ക് മുൻഗണന). അല്ലെങ്കിൽ ഗവ. അംഗീകൃത പോളിടെക്‌നിക്കുകളിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക് ഡിപ്ലോമയും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പരിചയവും ( LAMP  പ്ലാറ്റ്‌ഫോം ഉപയോഗിച്ചുളള വെബ് അധിഷ്ഠിത അപ്ലിക്കേഷൻ ഡെവലപ്‌മെന്റ് പരിചയം ഉളളവർക്ക് മുൻഗണന)
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: (ഒഴിവ് ഒന്ന്) ശമ്പള സ്‌കെയിൽ 20000-45800)
അറ്റൻഡർ : (ഒഴിവ് ഒന്ന്) ശമ്പള സ്‌കെയിൽ 19000-43600)
ഓഫീസ് അറ്റൻഡന്റ് : (ഒഴിവ് ഒന്ന്) ശമ്പള സ്‌കെയിൽ 16500-35700)
കെ.എസ്.ആർ-144 അനുസരിച്ച് പ്രഫോർമയും, ബയോഡാറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷന് സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 31ന് മുൻപ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്‌സ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.