കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (സി.ഡബ്ല്യു.ആർ.ഡി.എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട സ്റ്റെനോഗ്രാഫർ ഗ്രേഡ്-1 തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദം, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ) കെ.ജി.ടി.ഇ അല്ലെങ്കിൽ തത്തുല്യം, ഷോർട്ട്ഹാന്റ് ഇംഗ്ലീഷ്(ലോവർ), കെ.ജി.ടി.ഇ അല്ലെങ്കിൽ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 01.01.2019 ന് പരമാവധി 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). ശമ്പളം 19000-43600 രൂപ.
സി.ഡബ്ല്യു.ആർ.ഡി.എം സ്ഥാപിക്കുന്നതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27.07.83 ലെ സ.ഉ(ആർ.റ്റി)നം.899/83/എൽബിആർ സർക്കാർ ഉത്തരവുപ്രകാരം അർഹരായവരുമായ ഉദ്യാഗാർഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 30 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.