കിളിമാനൂർ ഐ.സി.ഡി.എസിൽ രൂപീകരിച്ച വയോജന ക്ലബ്ബിൽ കരാറടിസ്ഥാനത്തിൽ കെയർഗിവറെ നിയമിക്കുന്നതിന് ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കണം. വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് കിളിമാനൂർ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചെങ്കിക്കുന്ന്, കിളിമാനൂർ.