സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട, എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 2.30 ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

യോഗത്തിൽ ജില്ലയിലെ സാമാജികർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സർഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവർ, സമരസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ആക്ടിലെ വ്യവസ്ഥകൾ സംബന്ധിച്ച് നിർദേശങ്ങളും പരാതികളും സ്വീകരിക്കും.

നിർദേശങ്ങൾ സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽ മുഖേനയും  table@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം.