ഓഗസ്റ്റ് അഞ്ചുവരെ പഴയരീതിയിൽ ശമ്പളബില്ലുകൾ സമർപ്പിക്കാം

ഡ്രായിംഗ് ആൻറ് ഡിസ്‌ബേഴ്‌സ്‌മെൻറ് ഓഫീസർമാർക്ക് ഡിജിറ്റർ സിഗ്‌നേചർ നിർബന്ധമാക്കിയ ആദ്യ രണ്ടുഘട്ടങ്ങളിൽ ഉൾപ്പെടുന്ന 24 വകുപ്പുകൾ ഒഴികെയുള്ള എല്ലാ വകുപ്പുകൾക്കും ഓഗസ്റ്റ് അഞ്ചുവരെ ഡിജിറ്റൽ സിഗ്‌നേചർ ഒഴിവാക്കി ഉത്തരവായി.

മേൽപ്പറഞ്ഞ 24 വകുപ്പുകൾ ഒഴികെയുള്ള വകുപ്പുകളിൽ ഓഗസ്റ്റ് അഞ്ചുവരെ ഡിജിറ്റൽ സിഗ്‌നേചർ ഇല്ലാതെ ജൂലൈ മാസത്തെ ശമ്പളം പ്രോസസ് ചെയ്യാൻ ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.