കാലവർഷം ശക്തമായതോടെ വയനാട് ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഇവിടങ്ങളിലേക്ക് മാറ്റി. വൈത്തിരി വില്ലേജിൽ മൂന്നും മാനന്തവാടി വില്ലേജിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

82 കുടുംബങ്ങളിലെ 340 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്ക് അച്ചൂരാനം വില്ലേജിലെ വലിയപാറ ഗവൺമെന്റ് യു.പി സ്‌കൂളിലാണ് കൂടുതൽ ആളുകളുള്ളത്. 38 കുടുംബങ്ങളിലെ 164 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. കാവുമന്ദം വില്ലേജ് തരിയോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ ക്യാമ്പിൽ 13 കുടുംബങ്ങളിലെ 61 പേരും, കണിയാമ്പറ്റ വില്ലേജ് കണിയാമ്പറ്റ ഗവൺമെന്റ് യു.പി സ്‌കൂളിലെ ക്യാമ്പിൽ 19 കുടുംബങ്ങളിലെ 75 പേരുമുണ്ട്.

മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ആലാറ്റിൽ എ.യു.പി. സ്‌കൂൾ ഓൾഡ് ബിൽഡിങിൽ 7 കുടുംബങ്ങളിലെ 25 പേരും അയനിക്കൽ കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ 5 കുടുംബങ്ങളിലെ 15 പേരുമാണുള്ളത്.

മഴക്കെടുതി നേരിടാൻ ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. മാനന്തവാടി താലൂക്ക് – 04935 240231, വൈത്തിരി താലൂക്ക് – 04936 225229, സുൽത്താൻ ബത്തേരി താലൂക്ക് – 04936 220296.