കാസർകോട് ജില്ലയിൽ മഴ അതിശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുഴകൾ കരകവിഞ്ഞൊഴുകുന്നു. ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.