കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം. ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര തുറയൂർ, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, വേളം, മണിയൂർ പഞ്ചായത്തുകൾക്കും വടകര, പയ്യോളി നഗരസഭകൾക്കും ആണ് നിർദേശം നൽകിയത്.